
കെ.കെ. രാഗേഷ്
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ മുഖ‍്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്ത പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിലവിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചതിനാലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി രാഗേഷിനെ തെരഞ്ഞടെുത്തത്.
മുൻ രാജ‍്യസഭാംഗം, മുഖ‍്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് രാഗേഷ്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ്.