വടകരയിൽ കെ.കെ. രമ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ കെ.കെ. രമ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ
k.k. rama contest again from vadakara in assembly election

കെ.കെ. രമ

Updated on

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.കെ. രമ വടകര മണ്ഡലത്തിൽ നിന്നും ജനവിധി തേടും. യുഡിഎഫിന്‍റെ പിന്തുണയോടെയാണ് രമ മത്സരിക്കുന്നത്. ഇക്കാര‍്യം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു ഔദ‍്യോഗികമായി പ്രഖ‍്യാപിച്ചു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.

സിപിഎമ്മിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ‍്യമെന്ന് വേണു പറഞ്ഞു. പിണറായി സർക്കാരിന്‍റെ അന്ത‍്യകൂദാശ മേയ് നാലിന് ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നിർവഹിക്കുമെന്ന് ആർഎംപി നേതൃത്വം വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com