'ഇന്നോവ... മാഷാ അള്ളാ!!...''; അൻവറിന്‍റെ വാർത്താ സമ്മേളനത്തിനു പിന്നാലെ കെ.കെ. രമയുടെ പ്രതികരണം

ടി.പി. ചന്ദ്രശേഖരൻ കൊലപാതക അന്വേഷണം വഴിതിരിച്ചുവിടാൻ അന്ന് ഉപയോഗിച്ച 'മാഷാ അള്ളാ' എന്ന സ്റ്റിക്കർ വലിയ ചർച്ചയായിരുന്നു
kk rama responce after pv anvars press conference
KK Ramafile image
Updated on

കോഴിക്കോട്: പി.വി. അൻവറിന്‍റെ വാർത്താ സമ്മേളനത്തിനു പിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുമായി ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ. ''ഇന്നോവ... മാഷാ അള്ളാ!!...'' എന്നാണ് രമ ഫെയ്സ് ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരേ അൻവർ ഗുരുതരമായ ആരോപണങ്ങൾ വാർത്താ സമ്മേളനത്തിലൂടെ ഉന്നയിച്ചതിനു പിന്നാലെയായിരുന്നു രമയുടെ പ്രതികരണം.

ടി.പി. ചന്ദ്രശേഖരൻ കൊലപാതക അന്വേഷണം വഴിതിരിച്ചുവിടാൻ അന്ന് ഉപയോഗിച്ച 'മാഷാ അള്ളാ' എന്ന സ്റ്റിക്കർ വലിയ ചർച്ചയായിരുന്നു. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്‍റെ പിന്നിലായിരുന്നു മാഷാ അള്ളാ എന്ന സ്റ്റിക്കർ പതിപ്പിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com