

ന‍്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 12-ാം പ്രതി ജ‍്യോതിബാബുവിന് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ. രമ. പ്രതികൾക്ക് ജാമ‍്യം അനുവദിക്കുന്നത് അപകടകരമാണെന്നും മനോവീര‍്യം നഷ്ടപ്പെടുത്തുന്ന സന്ദേശം നൽകുമെന്നും കെ.കെ. രമ നൽകിയ സത‍്യവാങ്മൂലത്തിൽ പറയുന്നു.
ജ‍്യോതി ബാബുവിന് ജാമ‍്യം അനുവദിക്കുന്നതിനെ എതിർത്താണ് കെ.കെ. രമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ആരോഗ‍്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജ‍്യോതി ബാബു സുപ്രീം കോടതിയിൽ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.