
പുതുക്കാട്: ദേശീയപാത 544 ലെ പാലിയേക്കര ടോൾ നിരക്ക് വർധിപ്പിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം പ്രതിഷേധാർഹമാണെന്ന് കെ.കെ. രാമചന്ദ്രൻ എംഎൽഎ.
കരാറിൽ പറഞ്ഞിട്ടുള്ള സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കാതെയും, സൗകര്യങ്ങൾ ഏർപ്പെടുത്താതെയുമാണ് ടോൾ കമ്പനി സെപ്റ്റംബർ ഒന്നു മുതൽ നിരക്ക് വർധിപ്പിക്കുന്നത്.
അപകടം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും,കൃത്യമായ സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും, ബസ്സ് ബെ കളും,ബസ്സ് സ്റ്റോപ്പുകളുടെ നിർമ്മാണവും പൂർത്തീകരിക്കാതെയുമാണ് കരാർ കമ്പനി നിരക് വർധിപ്പിക്കുന്നത്. കരാർ കമ്പനിയുടെ ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.