വടകരയിൽ പോളിങ് മന്ദഗതിയിൽ, ആശങ്കജനകമെന്ന് കെ.കെ. രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനിൽ നിന്ന് ബീപ് ശബ്ദം വരാൻ സമയമെടുക്കുന്നതാണ് പോളിങ് മന്ദഗതിയിലാകാൻ കാരണമെന്ന് പോളിങ് ഓഫീസർ അറിയിച്ചു
വടകരയിൽ പോളിങ് മന്ദഗതിയിൽ, ആശങ്കജനകമെന്ന് കെ.കെ. രമ

കോഴിക്കോട്: വടകരയിൽ പോളിങ് മന്ദഗതിയിലെന്ന് വടകര എംഎൽഎ കെ.കെ. രമ. പോളിങ് സമയം പകുതിയോളമെത്തുമ്പോൾ 35 ശതമാനം പേർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനായതെന്നും ഇത് ഏറെ ആശങ്കജനകമാണെന്നും രമ പറഞ്ഞു.

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനിൽ നിന്ന് ബീപ് ശബ്ദം വരാൻ സമയമെടുക്കുന്നതാണ് പോളിങ് മന്ദഗതിയിലാകാൻ കാരണമെന്ന് പോളിങ് ഓഫീസർ അറിയിച്ചു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമല്ലേയെന്നും രമ ചേദിച്ചു. ഇതിനു പിന്നിൽ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും രമ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com