kk shailaja facebook post about thanking for ldf workers and votters in vadakara
KK Shailaja

''ഒരിക്കൽക്കൂടി നന്ദി''; വടകരയിലെ പ്രവർത്തകരോടും വോട്ടർമാരോടും കെ.കെ. ശൈലജ

തെരഞ്ഞെടുപ്പ് ഫലത്തിൽ കനത്ത തിരിച്ചടിയാണ് കെ.കെ. ശൈലജയിക്ക് നേരിടേണ്ടി വന്നത്
Published on

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ വടകരയിൽ എൽഡിഎഫിന് വോട്ട് ചെയ്തവർക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് കെ.കെ. ശൈലജ. ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ എൽ.ഡി.എഫ് പ്രവർത്തകർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ശൈലജ ഫെയ്സ് ബുക്കിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തിൽ കനത്ത തിരിച്ചടിയാണ് കെ.കെ. ശൈലജയിക്ക് നേരിടേണ്ടി വന്നത്. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എതിർ സ്ഥാനാർഥി ഷാഫി പറമ്പിലിന്‍റെ വിജയം. സിപിഎമ്മിന് ഏറെ പ്രതിക്ഷകളുള്ള സ്ഥാനാർഥിയായിരുന്നു കെ.കെ. ശൈലജ.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

ലോക്സഭാതിരഞ്ഞെടുപ്പിൽ വടകര പാർലമെൻറ് മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ എൽ.ഡി.എഫ് പ്രവർത്തകർക്ക് പ്രത്യേകം നന്ദി. വീണ്ടും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാവുകയാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

logo
Metro Vaartha
www.metrovaartha.com