

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ. ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെ സിറ്റിങ് സീറ്റാണാണ് പേരാവൂർ.
യുഡിഎഫ് പിടിച്ചെടുത്ത പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാനാണ് കെ.കെ. ശൈലജയെ കളത്തിലിറക്കുന്നത്. പേരാവൂർ മത്സരിക്കാൻ തയ്യാറാണെന്ന് കെ.കെ. ശൈലജ നിലപാട് അറിയിച്ചിട്ടുണ്ട്.
പേരാവൂരിൽ ആര് നിന്നാലും എൽഡിഎഫ് വിജയിക്കുമെന്നും സ്ഥാനാർഥി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്നും കെ.കെ. ശൈലജ പ്രതികരിച്ചു.