കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാലാ സിലബസിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം

ആത്മകഥ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കെപിസിടിഎ രംഗത്തെത്തി
KK Shailaja
KK Shailaja

കണ്ണൂർ: മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പുസ്തകമാണ് എംഎ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം , ആത്മകഥ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കെപിസിടിഎ രംഗത്തെത്തി. വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com