ശബരിമല തീർഥാടനം; 450 ബസുകളുമായി കെഎസ്ആർടിസി

ലോ ഫ്ളോർ എസി, ലോ ഫ്ളോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്.

Sabarimala pilgrimage; KSRTC with 450 buses

ശബരിമല തീർഥാടനം; 450 ബസുകളുമായി കെഎസ്ആർടിസി

Updated on

തിരുവനന്തപുരം: അയ്യപ്പഭക്തർക്ക് സുഗമമായ യാത്രയൊരുക്കി കെഎസ്ആർടിസി ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫിസർ റോയി ജേക്കബ് പറഞ്ഞു.

ലോ ഫ്ളോർ എസി, ലോ ഫ്ളോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസുണ്ട്.

ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയ്‌ൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്. നിലയ്ക്കൽ- പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്റ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റ പണികൾക്കായി മെക്കാനിക് ഗാരേജും പ്രവർത്തിക്കുന്നുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com