കോട്ടയത്ത് കെ.എം മാണി സ്മൃതി സംഗമത്തിന് തുടക്കം

പാർട്ടി എംപി, എംഎൽഎമാർ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകുന്നു
കോട്ടയത്ത് കെ.എം മാണി സ്മൃതി സംഗമത്തിന് തുടക്കം
Updated on

കോട്ടയം: മുൻമന്ത്രി കെ.എം മാണിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്മൃതി സംഗമം കോട്ടയത്ത് ആരംഭിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി നിലവിളക്ക് തെളിച്ച് കെ.എം മാണിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള കേരള കോൺഗ്രസ് (എം) പ്രതിനിധികളും പ്രവർത്തകരും കൃത്യമായ ഇടവേളകളിൽ തിരുനക്കരയിൽ എത്തി കെഎം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന രീതിയിൽ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നതെന്ന് ജനറൽ കൺവീനർ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാർട്ടി എംപി, എംഎൽഎമാർ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com