'നെതന‍്യാഹുവിന് പടിയിറങ്ങേണ്ടി വന്നതിൽ ലീഗുകാർക്ക് പങ്കുണ്ട്'; മന്ത്രി കെ.എം. ഷാജിയുടെ പ്രസംഗത്തിനെതിരേ ട്രോൾ പൂരം

മന്ത്രിയെ പരിഹസിച്ചും വിമർശിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
k.m. shaji muslim league benjamin netanyahu

കെ.എം. ഷാജി, ബെഞ്ചമിൻ നെതന‍്യാഹു

Updated on: 

കൊച്ചി: ഇസ്രയേലിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന‍്യാഹുവിന് തിരിച്ചടിയുണ്ടായതിൽ മലപ്പുറത്തും കാസർഗോഡും എറണാകുളത്തുമുള്ള യൂത്ത് ലീഗുകാർക്ക് പങ്കുണ്ടെന്നു പറഞ്ഞ മന്ത്രി കെ.എം. ഷാജിക്ക് സമൂഹമാധ‍്യമങ്ങളിൽ വിമർശനം. മന്ത്രിയെ പരിഹസിച്ചും വിമർശിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

എറണാകുളത്ത് വച്ച് നടന്ന മുസ്‌ലിം ലീഗ് സമ്മേളനത്തിലായിരുന്നു മന്ത്രി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. നെതന‍്യാഹുവിന് പടിയിറങ്ങേണ്ടി വന്നതിൽ യൂത്ത് ലീഗ് പ്രവർത്തകർക്ക് പങ്കുണ്ടെന്നും ലീഗിന്‍റെ സമൂഹമാധ‍്യമ ഇടപെടൽ മൂലം ബ്രസീലിലും അമെരിക്കയിലും ഇസ്രയേലിലും വലതുപക്ഷത്തിന് തിരിച്ചടി നേരിട്ടെന്നുമാ‍യിരുന്നു അദ്ദേഹം പറഞ്ഞത്.

ട്രംപിനെയും കൂടി താഴെയിറക്കാതെ യൂത്ത് ലീഗുകാർക്ക് വിശ്രമമില്ല, ഇതു കേൾക്കുന്ന നെതന‍്യാഹു... ഏതാ ഈ അലവലാതി, മതം തലയ്ക്ക് പിടിച്ചവനെ മന്ത്രിയാക്കിയാൽ ഇങ്ങനെയിരിക്കും, എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.