കെ-റെയിൽ അടഞ്ഞ അധ്യായമല്ല; ധനമന്ത്രി കെ.എൻ. ബാലഗോപാൽ

വന്ദേ ഭാരതിന്‍റെ വരവോടെ സംസ്ഥാന സർക്കാരിന്‍റെ നിലപാടായിരുന്നു ശരിയെന്ന് ജനങ്ങൾക്കടക്കം മനസിലായിട്ടുണ്ട്
K Rail
K Railfile

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രൊയുടെ കാര്യത്തില്‍ കേന്ദ്ര അനുമതി ഉടൻ ലഭിക്കുന്നതായി പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരതിന്‍റെ വരവോടെ സംസ്ഥാന സർക്കാരിന്‍റെ നിലപാടായിരുന്നു ശരിയെന്ന് ജനങ്ങൾക്കടക്കം മനസിലായിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്‍റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്. റെയില്‍വേ വഴിയുള്ള ചരക്കു നീക്കവും പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാകുന്നില്ല. കേരളത്തിന്‍റെ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറുമായുള്ള കൂടിയാലോചനകള്‍ തുടരുകയാണെന്നും ബജറ്റിനിടെ മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com