കേരളീയം ധൂർത്തല്ല, വാണിജ്യ സാധ്യതകൾ തുറന്നിടുന്ന പദ്ധതി: കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന സാമൂഹിക ക്ഷേമ പെൻഷൻ എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
ധനമന്ത്രി - കെ.എൻ . ബാലഗോപാൽ
ധനമന്ത്രി - കെ.എൻ . ബാലഗോപാൽ

തിരുവനന്തപുരം: കേരളീയം ധൂർത്താണെന്ന ആരോപണത്തിനെതിരേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളീയം ധൂർത്തല്ലെന്നും വാണിജ്യ സാധ്യതകൾ തുറന്നിടുന്ന പദ്ധതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും അതിനു കാരണം കേന്ദ്രക സർക്കാരാണെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടി. ഇത് കേരളത്തോട് മാത്രമുള്ള അനീതിയാണെന്നും കെ.എന്‍. ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന സാമൂഹിക ക്ഷേമ പെൻഷൻ എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ വരെ നീളുമെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com