'ശമ്പളവും പെൻഷനും മുടങ്ങില്ല, പണം ഒന്നിച്ച് എടുക്കുന്നതിൽ സാങ്കേതിക പ്രശ്നം'; കെ.എൻ. ബാലഗോപാൽ

ഇന്നു കൂടി ശമ്പളം ലഭിച്ചില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് സമരം നടത്താനായിരുന്നു
KN Balagopal- Kerala Finance Minister
KN Balagopal- Kerala Finance Ministerfile

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വൈകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അർഹമായ നികുതി വിഹിതവും സഹായവും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല. ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഒന്നിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ടെന്നും പണം പിൻവലിക്കുന്നതിന് 50,000 രൂപയുടെ പരിധി വച്ചിട്ടുള്ളതായി ധനമന്ത്രി വ്യക്തമാക്കി.

ശമ്പള വിതരണം ഇന്നു മുതൽ ആരംഭിക്കും. ഒന്നും രണ്ടും പ്രവൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നവർക്കാവും ഇന്ന് നൽകുക. മൂന്ന് പ്രവർത്തി ദിവസമായിട്ടാവും സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുക. ഇന്നു കൂടി ശമ്പളം ലഭിച്ചില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് സമരം നടത്താനായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ഇത്രയും വൈകുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com