ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; വിതരണം അടുത്തയാഴ്ച മുതൽ
812 കോടി രൂപ ധന വകുപ്പ് അനുവദിച്ചു
ക്ഷേമപെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; വിതരണം അടുത്തയാഴ്ച മുതൽ
Updated on:
Copied
Follow Us
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചതായി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനായി 812 കോടി രൂപ അനുവദിച്ചു.
62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതമാണ് ലഭിക്കുന്നത്. അടുത്തയാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങും.