"മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം'': നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റ്

കറന്‍റു പോവാത്ത പവർകട്ടില്ലാത്ത സംസ്ഥാനമാണ് കേരളം
kn balagopal budget presentation
കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി
Updated on

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി നടപ്പാക്കിയത് കേരളത്തിൽ. അമെരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ. 5 ശതമാനമാണ് ശിശുമരണ നിരക്ക്. ദേശീയ ശരാശരി 25 ശതമാനമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ പാത നിര്‍മാണം ദ്രുതഗതിയിൽ, ദേശീയപാത വരുന്നത് പിണറായി വിജയന്‍റെ ഇച്ഛാശക്തികൊണ്ടാണെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് കൃത്യമായി ശമ്പളം നൽകുന്നുണ്ടെന്നും വികസനത്തിൽ നിയന്ത്രണമില്ലാത്ത വളർച്ചയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

പവർകട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. ദേശീയ പാത വികസനത്തിൽ സുപ്രധാന നേട്ടങ്ങൾ സർക്കാർ കൈവരിച്ചു. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ല തങ്ങളുടെ മുദ്രാവാക്യമെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്നും കെ.എൻ. ബാലഗോപാൽ.  കെ.എം. ഷാജിയുടെ വിവാദ പരാമർശം തള്ളികൊണ്ടാണ് ധനമന്ത്രി ഇക്കാര്യം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com