
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.എൻ ബാലഗോപാൽ. വി.മുരളീധരൻ പറഞ്ഞത് തെറ്റിധരിപ്പിക്കുന്ന കാര്യങ്ങൾ. കേരളത്തിലെ ജനങ്ങൾക്ക് അർഹമായ ആനൂകുല്യങ്ങൾ കേന്ദ്രം നിക്ഷേധിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ മണ്ടമാരാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്‍റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തം. ഇത് പറയുമ്പോൾ കേന്ദ്രമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള തുക സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം തടയുകയാണ്. കേന്ദ്ര-സംസ്ഥാന ബന്ധം അടിമ-ഉടമ ബന്ധമല്ലെന്ന് ഓർക്കണം.
ഒരു വർഷം മുപ്പതിനായിരമോ നാൽപ്പതിനായിരമോ കോടി രൂപ സംസ്ഥാനത്തിന് കുറവു വന്നാൽ അത് മന്ത്രിസഭയിലെ ഏതാനും അംഗങ്ങളുടെയോ സർക്കാർ ജീവനക്കാരുടെയോ പ്രശ്നമല്ല, കേരളത്തിലെ മൂന്നുകോടിയിലധികമുള്ള ജനങ്ങളെ ഇത് ബാധിക്കും. കേരളത്തിലെ ഓരോരുത്തർക്കും കിട്ടേണ്ട തുകയാണിത്. സംസ്ഥാനത്തിന് അർഹമായ തുക കിട്ടണമെന്നും മന്ത്രി പറഞ്ഞു.