വീണയ്‌ക്കെതിരായ കുഴൽനാടന്‍റെ പരാതി പരിശോധിക്കാൻ ധനമന്ത്രിയുടെ നിർദേശം

വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം കൈപ്പറ്റിയതിനും രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു
Veena Vijayan
Veena Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി പരിശോധിക്കാൻ ജിഎസ്‌ടി കമ്മീഷണർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. ''പരിശോധിക്കുക'' എന്ന കുറിപ്പോടെയാണ് ധനമന്ത്രി ഫയൽ കൈമാറിയത്.

വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ കൈപ്പറ്റിയതിനും രേഖകളുണ്ടെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു.

ജിഎസ്ടി അടച്ചിട്ടുണ്ടെങ്കിൽ അതിന്‍റെ രേഖകൾ പുറത്തു വിടണമെന്നും കുഴൽനാടൻ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. രേഖകൾ ഹാജരാക്കുകയാണെങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ മാപ്പു പറയാൻ തയാറാണെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com