സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു, കേന്ദ്രം നൽകാനുള്ള തുക ഇപ്പോഴും നൽകിയിട്ടില്ല: കെ.എൻ. ബാലഗോപാൽ

കേരളത്തിനു ലഭിക്കേണ്ട വലിയൊരു ഭാഗം സാമ്പത്തിക സഹായം കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നില്ല
kn balagopal visits kerala district treasury in trivandrum

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു, കേന്ദ്രം നൽകാനുള്ള തുക ഇപ്പോഴും നൽകിയിട്ടില്ല: കെ.എൻ. ബാലഗോപാൽ

KBJ | Metro Vaartha

Updated on

തിരുവനന്തപുരം: ഈ മാസം മാത്രം 24,000 കോടി രൂപയിലധികം ബില്ലുകൾ പാസാക്കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരുവനന്തപുരത്തെ ട്രഷറി സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിനു ലഭിക്കേണ്ട വലിയൊരു ഭാഗം സാമ്പത്തിക സഹായം കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നില്ല. കാരണം ബിജെപി ഇതര സംസ്ഥാനമായതാണ്.

എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തുക നൽകുന്നില്ലെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. അവിടങ്ങളിലേക്ക് മുഴുവൻ തുകയും നൽകുന്നുണ്ട്. കേന്ദ്രവുമായി ചർച്ച ചെയ്ത കാര്യങ്ങൾ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com