
കെ.എൻ. ഉണ്ണികൃഷ്ണൻ
കൊച്ചി: സമൂഹമാധ‍്യമങ്ങളിലൂടെ തനിക്കെതിരേയുണ്ടായ അപവാദ പ്രചാരണങ്ങൾക്കു പിന്നിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ. വിഷയത്തിൽ മുഖ‍്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും പൊലീസിൽ മൊഴി നൽകിയെന്നും ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ വ‍്യക്തമാക്കി.
അധിക്ഷേപ പരാമർശത്തിന് തുടക്കമിട്ടത് ഗോപാല കൃഷ്ണനാണെന്നും അടിസ്ഥാനമുള്ള ആരോപണം ഉന്നയിച്ചാൽ എംഎൽഎ സ്ഥാനം താൻ രാജിവയ്ക്കുമെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ഇതിനു പിന്നിൽ ആസൂത്രിത നീക്കം നടന്നതായും പറവൂർ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു.