കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ആരംഭിച്ചു

‌സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്
kochi actress assault case final hearing
കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ആരംഭിച്ചു
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം എറണാകുളം സെഷൻസ് കോടതിയിൽ ആരംഭിച്ചു. അന്തിമ വാദത്തിനായി കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കേസിന്‍റെ സാക്ഷി വിസ്താരം ഒരു മാസം മുൻപ് പൂർത്തിയായിരുന്നു.

‌സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും. പ്രതിയായ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പ്രസ്താവനയക്കെതിരേ അതിജീവിത കോടതിയലക്ഷ്യ ഹർജി വിചാരണ കോടതിയിൽ നൽകിയിട്ടുണ്ട്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പ് സാക്ഷിയാക്കുകയും ചെയ്തിരുന്നു.

2018 മാർച്ചിൽ ആരംഭിച്ച കേസിന്‍റെ വിചാരണ നടപടികളാണ് അവസാനഘട്ടത്തിലേക്ക് എത്തുന്നത്. കേസിലെ സാക്ഷിവിസ്താരം ഒന്നര മാസം മുൻപ് പൂർത്തിയായിരുന്നു. കേസിന്‍റെ വിധി പ്രസ്താവത്തിനായി രണ്ടര മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com