
കൊച്ചി: കൊച്ചിയിൽ ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി. കൊച്ചി തമ്മനം പുതിയ റോഡ് പരിസരത്തെ പൈപ്പാണ് പൊട്ടിയത്. വെള്ളപ്പൊക്കത്തിന് സമാനമായി റോഡിൽ വെള്ളം കയറി. പലയിടത്തും റോഡുകൾ തകർന്നു.
ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. ഇതിന് ഏകദേശം 40 വർഷത്തെ പഴക്കമുണ്ടെന്നാണ് സൂചന. റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് കടകളിലേക്ക് വെള്ളം കയറി. ഗതാഗതം പൂർണമായും നിറുത്തിവച്ചു.
ജില്ലയിൽ 2 ദിവസം വലിയതോതിൽ വെള്ളം മുടങ്ങും. ഇടപ്പള്ളി, തമ്മനം, പാലരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും. നഗരത്തിലെ മറ്റുസ്ഥലങ്ങളിലും ജലവിതരണം മുടങ്ങും.