കൊച്ചി: ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുമ്പനം പാലത്തിനു സമീപത്തായി വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടം. ഇരുമ്പനം ഭാഗത്തു നിന്നു കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇതേസമയം, സിമന്‍റ് കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറിയെ ഓവർടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. പരുക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.