സങ്കേതിക തകരാർ‌; ചെന്നൈ - കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു
kochi chennai spicejet flight canceled after technical glitch
സങ്കേതിക തകരാർ‌; ചെന്നൈ - കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി
Updated on

കൊച്ചി: ചെന്നൈ-കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽ നിന്ന് രാവിലെ പറന്നുയർന്നതിന് പിന്നാലെയാണ് വിമാനം നിലത്തിറക്കിയത്. 147 യാത്രക്കാരുണ്ടായ വിമാനത്തിൽ പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് നിലത്തിറക്കിയത്.

പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു. പിന്നാലെ തിങ്കളാഴ്ച സർവീസ് റദ്ദാക്കിയെന്ന് വിമാന കമ്പനി അറിയിച്ചു. വൈകിട്ടോടെയോ ചൊവ്വാഴ്ച രാവിലയോ വിമാനത്തിൽ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നൽകുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചുനൽകുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com