കൊച്ചി കോർപ്പറേഷനിലെ ബജറ്റ് അവതരണത്തിൽ പ്രതിഷേധം; ബജറ്റ് കീറിയെറിഞ്ഞ് യുഡിഎഫ്

എൽഡിഎഫ് കൗൺസിലർമാർ മേയർക്കു ചുറ്റം വലയം തീർത്തതോടെ ഉന്തും തള്ളിനും കാരണമായി
കൊച്ചി കോർപ്പറേഷനിലെ ബജറ്റ് അവതരണത്തിൽ പ്രതിഷേധം; ബജറ്റ് കീറിയെറിഞ്ഞ് യുഡിഎഫ്
Updated on

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബജറ്റ് അവതരണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്. നിയമപ്രകാരം ധനകാര്യ സ്ഥിരസമിതി തയാറാകാത്ത ബജറ്റ് ഡപ്യൂട്ടി മേയർക്ക് അവതരിപ്പിക്കാൻ കഴിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷ്ധം. കേർപ്പറേഷൻ സെക്രട്ടറി വി.ചെൽസാസിനിയാണു ബജറ്റ് എസ്റ്റിമേറ്റ് മേശപ്പുറത്തു വച്ചത്. തുടർന്ന് ബജറ്റ് പ്രസംഗം നടത്താനെത്തിയ മേയറെ യുഡിഎഫ് കൗൺസിലർമാർ തടയുകയായിരുന്നു.

എൽഡിഎഫ് കൗൺസിലർമാർ മേയർക്കു ചുറ്റം വലയം തീർത്തതോടെ ഉന്തും തള്ളിനും കാരണമായി. ബജറ്റ് പ്രസംഗ പുസ്കതകം യുഡിഎഫ് കൗൺസിലർമാർ പലതവണ തട്ടിത്തെറിപ്പിക്കുകയും കീറിയെറിയുകയും ചെയ്തു. സ്ഥിരസമിതി ചെയർമാൻ സ്ഥാനം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി എൽഡിഎഫിലെ സിപിഎം-സിപിഐ തർക്കത്തെ തുടർന്നാണു സിപിഐ കൗൺസിലർ കൂടിയായ ഡപ്യൂട്ടി മേയർ ധനകാര്യ സ്ഥിരസമിതി വിളിച്ചു ചേർത്തു ബജറ്റ് തയാറാക്കാതിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com