ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോർപ്പറേഷൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ നീക്കി

മെട്രൊ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച ബോർഡുകൾ ആണ് നീക്കം ചെയ്തത്
kochi corporation remove pm development flex boards

ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന കോർപ്പറേഷൻ ജീവനക്കാർ

Updated on

കൊച്ചി: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ എടുത്തുമാറ്റി. അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചുകൊണ്ടാണ് കോർപ്പറേഷൻ നടപടി. മെട്രൊ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച ബോർഡുകൾ ആണ് നീക്കം ചെയ്തത്.

അതേസമയം, സർക്കാർ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചത്. ദേശീയ പാതാ ഉദ്‌ഘാടനം അടക്കമുള്ള ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഒഴിവാക്കിയതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പിന്നാലെ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com