'കൊച്ചി കോർപ്പറേഷന്‍റെ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതി'; ടോണി ചമ്മിണി

മേയർക്ക് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, നേതാക്കന്മാർക്ക് പണം ഉണ്ടാക്കാനുള്ള വഴിവിട്ട നീക്കങ്ങളാണ് സിപിഎമ്മുകാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
'കൊച്ചി കോർപ്പറേഷന്‍റെ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതി'; ടോണി ചമ്മിണി
Updated on

കൊച്ചി: കൊച്ചി കോർപ്പറേഷന്‍റെ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതിയെന്ന് മുൻ‌ മേയർ ടോണി ചമ്മിണി. സ്റ്റാർ കൺസ്ട്രക്ഷൻസിന് കരാർ നൽകിയത് കോർപ്പറേഷൻ നേരിട്ടാണ്. പക്ഷേ അവർ തയാറാക്കിയ പ്രവ്യത്തി സർട്ടിഫിക്കറ്റ് വസ്തുതപരമല്ലയെന്നും അദ്ദേഹം പറഞ്ഞു

മാലിന്യ സംസ്കരണത്തിൽ പ്രവ്യത്തി പരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയത് ശരിയായില്ല. ഇതിന്‍റെ മുഴുവൻ ദുരിതവും അനുഭവിക്കുന്നത് കൊച്ചിയിലെ സാധാരണക്കാരാണ്. മേയർക്ക് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, നേതാക്കന്മാർക്ക് പണം ഉണ്ടാക്കാനുള്ള വഴിവിട്ട നീക്കങ്ങളാണ് സിപിഎമ്മുകാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com