ഉദയംപേരൂർ ഐഒസി പ്ലാന്‍റിൽ സമരം; 6 ജില്ലകളിലേക്കുള്ള എൽപിജി വിതരണം മുടങ്ങി

ലോഡിങ് തൊഴിലാളികൾ സമരത്തിറങ്ങിയതോടെ 180 ഓളം ലോറികൾ കുടുങ്ങിക്കിടക്കുകയാണ്
kochi lpg supply strike

ഉദയംപേരൂർ ഐഒസി പ്ലാന്‍റിൽ സമരം; 6 ജില്ലകളിലേക്കുള്ള എൽപിജി വിതരണം മുടങ്ങി

Representative image
Updated on

കൊച്ചി: എറണാകുളം ഉദയംപേരൂർ ഓയിൽ കോർപ്പറേഷൻ ബോട്ട്ലിങ് പ്ലാന്‍റിസെ ലോഡിങ് തൊഴിലാളികൾ സമരത്തിൽ. ശമ്പള പ്രശ്നത്തെ ചൊല്ലിയാണ് സമരം. ഇതോടെ 6 ജില്ലകളിലെ എൽപിജി വിതരണം മുടങ്ങും.

വ്യാഴാഴ്ച രാവിലെയോടെയാണ് സമരം ആരംഭിച്ചത്. ശമ്പളം വെട്ടിക്കുറച്ചു, ശമ്പളം കൃത്യമായി ലഭിക്കുന്നില്ല എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂർ, പത്തംനംതിട്ട എന്നീ ജില്ലകളിലെ എൽപിജി സിലണ്ടർ വിതരണമാണ് ഇതോടെ നിലച്ചത്.

ലോഡിങ് തൊഴിലാളികൾ സമരത്തിറങ്ങിയതോടെ 180 ഓളം ലോറികൾ കുടുങ്ങിക്കിടക്കുകയാണ്. സമരത്തിന് പരിഹാരമായാൽ മാത്രമേ ലോഡ് കയറ്റുകയുള്ളൂ എന്ന് തൊഴിലാളികൾ വ്യക്തമാക്കി. തൊഴിലാളികളുമായി ചർച്ച നടക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com