കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്; കടുത്ത അഭിപ്രായ ഭിന്നത

ജില്ലയിലെ ഗ്രൂപ്പ് നേതാക്കൾ കൗൺസിലർമാരുടെ അഭിപ്രായം തേടിയതിലും പാർട്ടിക്കുള്ളിൽ അമർഷുണ്ട്
kochi mayor selection severe differences of opinion in congress a

V K Minimol | Shiny Mathew | Deepthi Mary Varghese

Updated on

കൊച്ചി: കൊച്ചി മേയർ സ്ഥാനാർഥിയെ തീരുമാനിക്കാനാവാതെ കോൺഗ്രസ്. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ കടുത്ത അഭിപ്രായഭിന്നതയുണ്ട്. കൗൺസിലർമാരെ ഗ്രൂപ്പ് തിരിഞ്ഞ് സ്വാധീനിക്കുകയാണ് നേതാക്കൾ.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിനായി എ ഗ്രൂപ്പ് സമ്മർദം ചെലുത്തുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കമാണ്. കൗൺസിലർമാരുടെ പിന്തുണയിൽ നേരിയ മുൻതൂക്കം ഷൈനി മാത്യുവിനാണ്. ദീപ്തിയും മിനിമോളും ഒപ്പത്തിനൊപ്പമെന്നും സൂചന.

ജില്ലയിലെ ഗ്രൂപ്പ് നേതാക്കൾ കൗൺസിലർമാരുടെ അഭിപ്രായം തേടിയതിലും പാർട്ടിക്കുള്ളിൽ അമർഷുണ്ട്. ദീപ്തിയുടെ പാർട്ടിയിലെ സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.മേയർ സ്ഥാനം മൂന്ന് ടേമായി പങ്കിടുന്നതും ആലോചനയിലുണ്ട്. നിർണായക ചർച്ച ചൊവ്വാഴ്ച വൈകിട്ട് നടക്കും. കോർപ്പറേഷൻ കോർ കമ്മിറ്റിയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ കെപിസിസി മേയറെ പ്രഖ്യാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com