തൃപ്പൂണിത്തുറ മെട്രൊ ടെർമിനലിന്‍റെ ആദ്യ ഘട്ടം പൂർത്തിയായി; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

തൃപ്പുണിത്തുറയിൽ നിന്നും ഗംഗ എന്ന പേരിട്ടിരിക്കുന്ന ആദ്യ മെട്രൊ ട്രെയിനിന്‍റെ സർവീസ് ആണ് നടന്നത്
തൃപ്പൂണിത്തുറ മെട്രൊ ടെർമിനലിന്‍റെ ആദ്യ ഘട്ടം പൂർത്തിയായി; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: എസ്എൻ ജംഗ്ഷനിൽ നിന്നു തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രൊപാത പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ മെട്രൊയുടെ ആദ്യഘട്ടം പൂർത്തിയായി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം പി, കെ ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തൃപ്പുണിത്തുറയിൽ നിന്നും ഗംഗ എന്ന പേരിട്ടിരിക്കുന്ന ആദ്യ മെട്രൊ ട്രെയിനിന്‍റെ സർവീസ് ആണ് നടന്നത്. 7377 കോടി രൂപ ചെലവഴിച്ചാണ് മെട്രൊയുടെ ആദ്യ ഘട്ട നിർമാണം നടന്നത്. തൃപ്പുണിത്തുറ മുതൽ എസ്എൻ ജംഗ്‌ഷൻ വരെയായിരുന്നു ആദ്യ യാത്ര.

ഉദ്ഘാടനത്തിനു ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെടും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും.

Trending

No stories found.

Latest News

No stories found.