കൈവെട്ട് കേസ്: മൂന്നു പേർക്ക് ജീവപര്യന്തം

മറ്റു മൂന്നു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ.
കൈവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.
കൈവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.
Updated on

കൊച്ചി: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള വിഭാഗം അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ കൈവെട്ടി മാറ്റിയ കേസിൽ എൻഐഎ കോടതി ശിക്ഷാവിധി പ്രസ്താവിച്ചു. കേസിലെ രണ്ടും മൂന്നും അഞ്ചും പ്രതികളായ മൂവാറ്റുപുഴ രണ്ടാർക്കര സജിൽ (36), ആലുവ കുഞ്ഞുണ്ണിക്കര എം.കെ. നാസർ (48), കടുങ്ങല്ലൂർ ഉളിയന്നൂർ കെ.എ. നജീബ്(42) എന്നിവർക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. ആലുവ കടുങ്ങല്ലൂർ എം.കെ. നൗഷാദ് (48), ആലുവ കുഞ്ഞുണ്ണിക്കര പി.പി. മൊയ്തീൻ കുഞ്ഞ് (60), തായിക്കാട്ടുക്കര പി.എം. അയൂബ് (48) എന്നിവർക്ക് മൂന്നു വർഷം വീത് തടവ്.

കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. രണ്ടാംഘട്ട വിചാരണ നേരിട്ട പതിനൊന്നു പേരിൽ ആറുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന മുതൽ ആക്രമണം വരെയുള്ള കാര്യങ്ങളിൽ ഭാഗമായിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ കുറ്റക്കാരായി കോടതി വിധിച്ചത്.

കേസിൽ ആദ്യം അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015 മേയിൽ പൂർത്തിയാക്കി 13 പ്രതികളെ ശിക്ഷിച്ചിരുന്നു. അതിനു ശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് ബുധനാഴ്ച പൂർത്തിയായത്. പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി നജീബ് ഇപ്പോഴും ഒളിവിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com