എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകൾ: തുറന്നടിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കേരളത്തിൽ കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ ഉപയോഗം വർധിച്ചുവരികയാണ്
എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകൾ: തുറന്നടിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
Updated on

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ് എന്നായിരുന്നു അദേഹത്തിന്‍റെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്‍റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ തുറന്ന് പറച്ചില്‍. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ ഉപയോഗം വർധിച്ചുവരികയാണ്. യുവാക്കളാണ് കൂടുതലായും അടിമപ്പെടുന്നത്. ദേശീയ ശരാശരി വച്ചു നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗത്തിന്‍റെ നിരക്ക് കുറവാണ്. എന്നാൽ നിരക്ക് വേഗത്തിൽ ഉയരാനുള്ള സാധ്യതയുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com