ആരുടെയും സ്വാധീനത്തിന് വഴങ്ങിയിട്ടില്ല; വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഡിസിപി

ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്
ആരുടെയും സ്വാധീനത്തിന് വഴങ്ങിയിട്ടില്ല; വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഡിസിപി

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ. വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് ജാമ്യത്തിൽ വിട്ടതെന്ന് ഉമാ തോമസ് എംഎൽഎ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിസിപി രംഗത്തെത്തിയത്.

പൊലീസ് ആരുടേയും സ്വാധിനത്തിന് വഴങ്ങിയിട്ടില്ല. ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേരളാ പൊലീസ് ആക്‌ട് പ്രകാരം മൂന്നുവർഷം തടവു ലഭിക്കാവുന്ന രണ്ടുവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. ഇതിൽ നിന്നു കയ്യേറ്റ ശ്രമങ്ങൾ ഉണ്ടായെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ഡിസിപി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com