ബ്രഹ്മപുരം തീപിടുത്തം: എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് നാളെയും അവധി

ബ്രഹ്മപുരം തീപിടുത്തം: എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് നാളെയും അവധി

വിദ്യാർത്ഥികളുടെ ആരോഗ്യപരമായ മുന്‍കരുതലിന്‍റെ ഭാഗമായാണ് അവധിയെന്ന് കളക്‌ടർ അറിയിച്ചു.
Published on

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് നാളെയും 07-03-2023 (ചൊവ്വ) ജില്ലാ കളക്‌ടർ രേണുരാജ് അവധി പ്രഖ്യപിച്ചു. അങ്കണവാടികള്‍ മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികൾക്കാണ് അവധി. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോർപറേഷന്‍ എന്നിവടങ്ങളിലാണ് അവധി. വിദ്യാർത്ഥികളുടെ ആരോഗ്യപരമായ മുന്‍കരുതലിന്‍റെ ഭാഗമായാണ് അവധിയെന്ന് കളക്‌ടർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com