വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട: ലോക്നാഥ് ബെഹ്റ

സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് കെഎംആർഎൽ എംഡി
വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട: ലോക്നാഥ് ബെഹ്റ
Updated on

കൊച്ചി: താനൂർ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ടെന്ന് കെ.എം.ആർ.എൽ എം.ഡി. ലോക്നാഥ് ബെഹ്റ. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് ഉൾപ്പെടെ വിവിധ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല യാത്രക്കാരുടെ എണ്ണത്തിൽ കർശന നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടിനുണ്ടാകുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കൊച്ചിൻ ഷിപ്പ്യാർഡിലെ എഞ്ചിനീയർമാരുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ നൽകുന്നുണ്ട്. പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുകയില്ല. ആളുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണമുണ്ട്. കുട്ടികളുടെ സുരക്ഷക്ക് ആവശ്യമായ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com