
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളി-മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. 06041 മംഗളൂരു ജംഗ്ഷൻ - കൊച്ചുവേളി സ്പെഷ്യൽ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 7.30 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8 ന് കൊച്ചുവേളിയിലെത്തും.
മടക്ക ട്രെയിൻ വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.40 ന് കൊച്ചു വേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7 ന് മംഗളൂരുവിലെത്തും.