കൊടി സുനിയും സംഘവും പൊലീസിന്‍റെ സാന്നിധ്യത്തിൽ മദ്യപിച്ച സംഭവം; ഡിജിപിക്ക് അതൃപ്തി

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡിജിപി വ്യക്തമാക്കി.
Kodi Suni and his gang were drunk in the presence of the police; Ravada Chandrasekhar expressed dissatisfaction

എഡിജിപി രവദ ചന്ദ്രശേഖർ

Updated on

കണ്ണൂർ: ടിപി വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും പൊലീസിന്‍റെ സാന്നിധ്യത്തിൽ മദ്യപിച്ച സംഭവത്തിൽ അതൃപ്തിയറിയിച്ച് എഡിജിപി രവദ ചന്ദ്രശേഖർ. കണ്ണൂർ സിറ്റി റൂറൽ പൊലീസിലെ ഡിവൈഎസ്‌പിമാർ, എസ്‌പിമാർ, എഎസ്‌പി, എസ്‌പി, കമ്മിഷണർ, റേഞ്ച് ഡിഐജി എന്നിവരുടെ സുപ്രധാന യോഗത്തിലാണ് രവദ ചന്ദ്രശേഖറിന്‍റെ പ്രതികരണം.

ടിപി കേസിൽ പരോളിൽ ഇറങ്ങിയ പ്രതികൾ നിരന്തരം കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിട്ടും പൊലീസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഡിജിപി വ്യക്തമാക്കി.

രാഷ്ട്രീയസംഘർഷങ്ങൾക്ക് ശമനമുണ്ടെങ്കിലും കണ്ണൂർ ജില്ലയിൽ ക്രമസമാധാനപാലനത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡിജിപി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com