
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുപുള്ളി കൊടിസുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചതായി പരാതിയ. ആക്രമണത്തിൽ മൂന്നു ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധകേസിലെ പ്രതിയാണ് കൊടിസുനി. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.
കമ്പിയും മറ്റുമായി എത്തിയ സംഘം ജയിൽ ഓഫിസിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജീവനക്കാർക്കാണ് പരുക്കേറ്റത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്.പരുക്കേറ്റ ജീവനക്കാരെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.