ടിപി വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റിയേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ സെൻട്രൽ ജയിലിലേക്കായിരിക്കും മാറ്റുക
Kodi Suni may be transferred from Kannur Central Jail

കൊടി സുനി

Updated on

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റിയേക്കും. ജയിലിനുള്ളിലും പുറത്തുമായി ലഹരി മരുന്ന് കച്ചവടം നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ സെൻട്രൽ ജയിലിലേക്കായിരിക്കും മാറ്റുക. കൊടി സുനിയോടൊപ്പം കിർമാണി മനോജ്, ബ്രിട്ടോ എന്നിവരും ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കൊടി സുനി മദ‍്യപിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ‍്യോഗസ്ഥർ നോക്കി നിൽക്കെ കൊടി സുനി മദ‍്യപിച്ചത്. ഇതിനു പിന്നാലെ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com