'കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണം'; ഹൈക്കോടതിയെ സമീപിച്ച് കൊടി സുനിയുടെ അമ്മ

ഹർജിയിൽ ഹൈക്കോടതി ജയിൽ വകുപ്പിനോട് വിശദീകരണം തേടി.
Kodi Suni's mother approaches High Court to transfer him to kannur central jail

കൊടി സുനി

Updated on

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റണമെന്നാവശ‍്യപ്പെട്ട് അമ്മ ഹർജി നൽകി. തവനൂർ ജയിലിൽ നിന്നും കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാണ് കൊടി സുനിയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഹർജിയിൽ ഹൈക്കോടതി ജയിൽ വകുപ്പിനോട് വിശദീകരണം തേടി.

നേരത്തെ തവനൂർ സെൻട്രൽ ജയിലിലായിരുന്നു കൊടി സുനിയെ പാർപ്പിച്ചിരുന്നത്. പിന്നീട് ന‍്യൂമാഹി ഇരട്ടക്കൊലക്കേസിന്‍റെ വിചാരണ നടപടികൾക്കു വേണ്ടി കഴിഞ്ഞ ജനുവരി 29നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

എന്നാൽ ജൂലൈ 17ന് കേസിലെ വിചാരണയ്ക്കായി തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകും വഴി സഹതടവാർക്കൊപ്പം മദ‍്യപിക്കുന്നതിന്‍റെ സിസിടിവി ദൃശൃങ്ങൾ പുറത്തുവന്നത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com