കൊടി സുനിക്ക് പരോൾ

സുനിയുടെ അമ്മ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തെ പരോളാണ് ജയിൽ ഡിജിപി അനുവദിച്ചിരിക്കുന്നത്
Kodi Suni
കൊടി സുനിFile photo
Updated on

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൾ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന കൊടി സുനി പരോളിൽ പുറത്തിറങ്ങി. സുനിയുടെ അമ്മ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തെ പരോളാണ് ജയിൽ ഡിജിപി അനുവദിച്ചിരിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷനും സുനിയുടെ അമ്മ നേരത്തെ അപേക്ഷ നൽകിയിരുന്നു. കമ്മീഷൻ നൽകിയ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപിയുടെ തീരുമാനം.

അതേസമയം, പൊലീസിന്‍റെ പ്രൊബേഷൻ റിപ്പോർട്ട് കൊടി സുനിക്കു പരോൾ നൽകുന്നതിന് എതിരായിരുന്നു എന്നും സൂചനയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com