''കോടിയേരിയുടെ മരണത്തിന് ശേഷം നേതൃത്വത്തിൽ നിന്ന് അവഗണന നേരിട്ടു, നേതാക്കൾ തിരിഞ്ഞു നോക്കിയില്ല'': തുറന്നടിച്ച് വിനോദിനി

പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര‍്യം വെളിപ്പെടുത്തിയത്
kodiyeri balakrishnan wife vinodini against cpm leadership

കോടിയേരി ബാലകൃഷ്ണൻ, വിനോദിനി

Updated on

തിരവനന്തപുരം: സിപിഎം നേതൃത്വത്തിൽ നിന്നും അവഗണന നേരിട്ടെന്ന് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര‍്യ വിനോദിനി. കോടിയേരിയുടെ മരണ ശേഷം ക്രൂരമായി അവഗണന നേരിട്ടെന്നും നേതാക്കൾ കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ലെന്നും അവർ പറഞ്ഞു.

പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര‍്യം വെളിപ്പെടുത്തിയത്. കേരളത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ‍്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും നാലു വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്‍റെ സൗഖ‍്യം അന്വേഷിച്ചില്ലെന്നും വിനോദിനി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com