യുവഡോക്‌ടറുടെ കൊലപാതകം: കേരളത്തിലെ ഡോക്‌ടർമാർ വെള്ളിയാഴ്ച പണിമുടക്കും

പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ കരിദിനമായി ആചരിക്കും
Kolkata rape murder case: kerala doctors strike tomorrow
യുവഡോക്‌ടറുടെ കൊലപാതകം: കേരളത്തിലെ ഡോക്‌ടർമാർ വെള്ളിയാഴ്ച പണിമുടക്കും
Updated on

തിരുവനന്തപുരം: കൊല്‍ക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഡോക്‌ടർമാർ നാളെ ( ഓഗസ്റ്റ് 16) സമരത്തിലേക്ക്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്‍റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. ആശുപത്രിയിലെ അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്ന് കെഎംപിജിഎ അറിയിച്ചു.

ജോയിന്‍റ് ആക്ഷൻ ഫോറത്തിന്‍റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്‍റ് ഡോക്ടർമാരും നാളെ സമരത്തിന്‍റെ ഭാഗമാകും.

അധികൃതരുടെ ആവ‍‍ർത്തിച്ചുള്ള അനാസ്ഥ കാരണമാണ് അക്രമമുണ്ടായത്. ക്രമസമാധാനം തക‍ർന്നതിന്‍റെ വ്യക്തമായ തെളിവാണിതെന്നും അടിയന്തര യോ​ഗം ചേർന്ന് ഐഎംഎ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം.

Trending

No stories found.

Latest News

No stories found.