കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 2 പേരുടെ കൂടി രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്

തട്ടിക്കൊണ്ടുപോയ സംഘത്തിൽ 2 സ്ത്രീകളുണ്ടായിരുന്നതായി കുട്ടി
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 2 പേരുടെ കൂടി രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്
Updated on

കൊല്ലം: ഓവീയുരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒന്നിലധികം സ്ത്രീകളുണ്ടായിരുന്നതായി കുട്ടിയുടെ മൊഴി. ഇവരുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. 1 സത്രീയുടെയും പുരുഷന്‍റെയും രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്.

അതേസമയം തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ 2 സ്ത്രീകളുണ്ടെന്നും തിങ്കളാഴ്ച രാത്രി താമസിച്ചിരുന്ന വീട്ടിൽ ഇവരുണ്ടായിരുന്നതായും കുട്ടി പറഞ്ഞു. മറ്റുള്ളവരുടെ മുഖങ്ങൾ ഓർമ്മയില്ലെന്നുമാണ് കുട്ടി പൊലീസിനു നൽകിയ മൊഴി. രേഖാ ചിത്രം കൊല്ലം എസിപിക്കും കൊട്ടാരക്കരയിലെ അന്വേഷണസംഘത്തിനും കൈമാറി.

അതേസമയം, അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പരിശോധന പരിശോധന നടത്തി. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. എന്നാല്‍ പൊലീസ് ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com