കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലെടുത്തവരെ അടൂർ എആർ ക്യാംപിലെത്തിച്ചു

കസ്റ്റഡിയിലെടുത്തവരുടെ ഫോട്ടോ കുട്ടിയെ കാണിച്ചെങ്കിലും കുട്ടി ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലെടുത്തവരെ അടൂർ എആർ ക്യാംപിലെത്തിച്ചു
Updated on

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലെടുത്ത മൂന്നു പേരെ അടൂർ എആർ ക്യാംപിലെത്തിച്ചു. ചാത്തന്നൂർ സ്വദേശികളായ പദ്മകുമാർ, അനിത, അനുപമ എന്നിവരാണ് പിടിയിലായിരിക്കുന്നത്. മൂവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തികതർക്കമാണ് കുട്ടിയെ തട്ടിയെടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

മൊബൈൽ നമ്പറും കുട്ടി നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനൊടുവിൽ തെങ്കാശിയിലെ പുളിയറയിൽ നിന്ന് കൊല്ലം എസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടി കൂടിയത്. നീലക്കാറിലാണ് തന്നെ കൊണ്ടു വന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മറ്റു സിസിടിവി ദൃശ്യങ്ങളിലും നീലക്കാർ വ്യക്തമായിരുന്നു.

ഈ കാറിന്‍റെ ഉടമയുടെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയത്. പ്രതികളുടെ രേഖാചിത്രവും പുറത്തു വന്നിരുന്നു. അതേ സമയം കസ്റ്റഡിയിലെടുത്തവരുടെ ഫോട്ടോ കുട്ടിയെ കാണിച്ചെങ്കിലും കുട്ടി ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com