കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മുകളിലേക്ക് മേൽക്കൂരയുടെ പാളി അടർന്നു വീണു

ആശുപത്രിക്കെതിരേ പ്രതിഷേധം ശക്തമാണ്
kollam hospital roof collapse patient injury

കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മുകളിലേക്ക് മേൽക്കൂരയുടെ പാളി അടർന്നു വീണു

Updated on

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മുകളിലേക്ക് മേൽക്കൂരയുടെ സിമന്‍റു പാളി അടർന്നു വീണു. ശൂരനാട് കാഞ്ഞിരംവിളി സ്വദേശി ശ്യാമിന്‍റെ ദേഹത്തേക്കാണ് പാളി വീണത്. വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്തേക്ക് പാളികൾ വീഴാതെയും കൂടുതൽ പരുക്കേൽക്കാതെയും രക്ഷപ്പെട്ടു.

ഒന്നാം നിലയിൽ ഓപ്പറേഷൻ തീയെറ്ററിനോട് ചേർന്ന് രോഗികളെ കിടത്തുന്ന വാർഡിലെ മേൽക്കൂരയുടെ പാളിയാണ് വീണത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. ബൈക്കപകടത്തിൽ കാലിനു പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം വൈകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക്‌ മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവെയായിരുന്നു സംഭവം.

അപകടത്തിന് പിന്നാലെ ജീവനക്കാരെത്തി പാളികൾ നീക്കം ചെയ്തു. പരുക്കേറ്റവരെ മറ്റ് വാർഡിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ആശുപത്രിക്കെതിരേ പ്രതിഷേധം ഉയർന്നു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാരടക്കമുള്ളവർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com