കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ

മന്ത്രി ജെ. ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്
kollam kadakkal cpi mass resignation

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ

file

Updated on

കൊല്ലം: കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. 112ഓളം പേർ പാർട്ടിയിൽ നിന്നും രാജി വച്ചു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്. വിവിധ ചുമതലയിലുണ്ടായിരുന്നവരാണ് രാജി വച്ചത്.

700ലധികം പാർട്ടി അംഗങ്ങൾ രാജിവച്ചെന്നാണ് നേതാക്കളുടെ അവകാശവാദം. ഉൾപാർട്ടി പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. പാർട്ടി വിട്ടവർ‌ സിപിഎമ്മിൽ ചേരാൻ സാധ‍്യതയുണ്ടെന്നാണ് സൂചന. എന്നാൽ 700 ഓളം പേർ പാർട്ടി വിട്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്നാണ് സിപിഐ ജില്ലാ നേതൃത്വം പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com