അറസ്റ്റിലായ അനുപമ യൂട്യൂബ് താരം, 5 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ്; വീഡിയോസും വൈറൽ

ഇന്‍സ്റ്റഗ്രാമിലും 14,000ലധികം ഫോളോവേഴ്‌സുണ്ട്.
kollam kidnap case accused anupama with 5 lakh youtube followers
kollam kidnap case accused anupama with 5 lakh youtube followers
Updated on

കൊല്ലം: ഓയൂരില്‍നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്‍റെ മകൾ അനുപമ യൂട്യൂബിലെ താരം. 'അനുപമ പത്മന്‍' എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 5 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

ഇംഗ്ലിഷിലാണ് അവതരണം. 381 വീഡിയോ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അവസാന വീഡിയോ പങ്കിട്ടത് ഒരുമാസം മുന്‍പാണ്. അമേരിക്കന്‍ സെലിബ്രിറ്റി 'കിം കര്‍ദാഷിയാനെ'ക്കുറിച്ചാണ് പ്രധാന വീഡിയോകളെല്ലാം.

kollam kidnap case accused anupama with 5 lakh youtube followers
6 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇന്‍സ്റ്റഗ്രാമില്‍ 14,000ലധികം ഫോളോവേഴ്‌സുണ്ട്. വളര്‍ത്തുനായ്ക്കളെ ഇഷ്ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാല്‍ നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാന്‍ ആഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റും ഇട്ടിരുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാര്‍പ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാന്‍ വളർത്തുന്നതിനെക്കുറിച്ചെല്ലാം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പത്മകുമാർ, ഭാര്യ എംആർ അനിതകുമാരി(45)., മകൾ പി അനുപമ (20) എന്നിവരുടെ അറസ്റ്റ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തി. മൂന്നവരേയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കില്ലെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com