ഓവർടേക്ക് ചെയ്തുവന്ന കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; 2 വിദ്യാർത്ഥികൾ മരിച്ചു

റോഡിലേക്ക് തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഓവർടേക്ക് ചെയ്തുവന്ന കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; 2 വിദ്യാർത്ഥികൾ മരിച്ചു
Updated on

കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത് (20) ശിഖ (19) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെ കടയമംഗലം നെട്ടേത്തറിയിലാണ് സംഭവം. ഓവർടേക്ക് ചെയ്തുവന്ന കെഎസ്ആർടിസി ബസ് ഇവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.

കിളിമാനൂർ എന്‍ജീനീയറിങ് കോളെജിൽ പഠിക്കുന്ന ശിഖയെ കൊണ്ടുവിടാനായി പോകുന്നവഴിയായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com